കോട്ടയം: കഥകളിനടന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ നല്കിവരുന്ന കഥകളി യുവപ്രതിഭാ പുരസ്‌കാരം ഈ വര്‍ഷം കലാമണ്ഡലം ആദിത്യന് നല്കും.
കേരള കലാമണ്ഡലത്തില്‍ നിന്ന് 2014ല്‍ ബിഎയും 2017ല്‍ എംഎയും ഒന്നാം റാങ്കോടെ പാസായ ആദിത്യന്‍ ഇപ്പോള്‍ കേരള കലാമണ്ഡലത്തില്‍ കഥകളിവേഷം അധ്യാപകനാണ്.
മാര്‍ച്ച് 22ന് കോട്ടയം നട്ടാശ്ശേരി പാലമൂട്ടില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് 10001 രൂപയും ഫലകവും അംഗവസ്ത്രവുമടങ്ങുന്ന പുരസ്‌കാരം ആദിത്യനു സമ്മാനിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി അനുസ്മരണപ്രഭാഷണം ഡോ. കെ. എന്‍. വിശ്വനാഥന്‍ നായര്‍ നടത്തും.
