ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയർ, ചെരിപ്പ്; കോളേജ് ഹോസ്റ്റലില്‍ നിന്ന് നിർണായക തെളിവുകൾ

വയനാട്: പൂക്കോട് വെറ്ററിനെറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യപ്രതി സിൻജോ ജോൺസണുമായി നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത് നിർണായക തെളിവുകൾ. സർവകലാശാല ഹോസ്റ്റലിലാണ് തെളിവെടുപ്പ് നടത്തിയത്. സിദ്ധാർത്ഥനെ മർദ്ദിക്കാൻ ഉപയോഗിച്ച ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയർ, ഒരു ചെരിപ്പ് എന്നിവയാണ് കണ്ടെത്തിയത്.

കൽപ്പറ്റ ഡിവൈഎസ്പി പിടിഎൻ‌ സജീവന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സിദ്ധാർത്ഥനെ മർദ്ദിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് വയറാണ് കണ്ടെത്തിയത്. സംഭവ സമയത്ത് സിൻജോ ജോൺസൺ‌ ഉപയോഗിച്ച ചെരിപ്പും കണ്ടെത്തി. പ്രതി ഇത് മുറിയിൽ ഒളിപ്പിച്ച് വെച്ചതായിരുന്നു. ഹോസ്റ്റലിലെ മുപ്പത്തി ആറാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിനായി ആദ്യം എത്തിച്ചത് നടുമുറ്റത്താണ്. പിന്നീട് 21-ാം നമ്പർ മുറിയിൽ എത്തിച്ചു. ഗ്ലൂ ഗൺ കണ്ടെത്തിയത് ഇവിടെ നിന്നാണ്.  സിദ്ധാർത്ഥനെ പരസ്യ വിചാരണ നടത്തിയ ഷട്ടിൽ കോർട്ടിലും പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!