എം ജി സർവ്വകലാശാലാ കലോത്സവം; എറണാകുളം മഹാരാജാസിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ എറണാകുളം മഹാരാജാസ് കോളജിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

117 പോയിന്റുകളാണ് മഹാരാജാസ് നേടിയത്. 111 പോയിൻ്റുമായി എറണാകുളം സെൻ്റ് തേരാസസ് കോളജ് രണ്ടാമതെത്തി.  102 പോയിൻ്റുകൾ കരസ്ഥമാക്കി തൃപ്പൂണിത്തറ ആർഎൽവി കോളജും, തേവര എസ് എച്ച് കോളജും മൂന്നാം സ്ഥാനം പങ്കിട്ടു.


തൃപ്പൂണിത്തറ ആർഎൽവി യിലെ
വിഷ്ണു എസാണ് കലാപ്രതിഭ. കലാതിലകം രണ്ട് പേർ പങ്കിട്ടു.
സെൻ്റ് തെരാസസ് കോളജിലെ സേതു ലക്ഷ്മിയും തേവര എസ് എച്ച് കോളജിലെ നന്ദനയും കലാതിലകപട്ടം പങ്കിട്ടു.

ഏകാംഗ നാടക മത്സരത്തിലെ മികച്ച നടനായി മഹാരാജാസിലെ അഭിനന്ദും നടിയായി ചങ്ങനാശേരി എസ് ബി കോളജിലെ അലൻ കരീഷ്മയും തെരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വി എൻ വാസവനും ട്രോഫികൾ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!