47 യുവാക്കൾ, 28 വനിതകൾ, 34 കേന്ദ്രമന്ത്രിമാർ; ബിജെപി സ്ഥാനാർഥി പട്ടികയുടെ പ്രത്യേകതകൾ


 നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം വരുന്നതിനു മുൻപേ, ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപി. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തായിരുന്നു 195 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും ജനവിധി തേടും. അമിത് ഷാ ഉൾപ്പെടെ 34 കേന്ദ്രമന്ത്രിമാരും ആദ്യ ഘട്ടം സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 195 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലെ പോലും സ്ഥാനാർഥികളെ ആദ്യ ഘട്ടത്തിൽ ബിജെപി പ്രഖ്യാപിക്കാതിരുന്നതും ശ്രദ്ധേയമായി. ഇതോടെ പ്രധാനമന്ത്രി മോദി ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കുമോ എന്നതിലെ സസ്പെൻസ് ഇനിയും തുടരുമെന്ന് ഉറപ്പായി. അതേസമയം ബിജെപിയുടെ ആദ്യ ഘട്ട ലോക്സഭാ സ്ഥാനാർഥി പട്ടികയുടെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ അറിയാം.

  • സ്ഥാനാർഥികളിൽ 57 പേർ ഒബിസി വിഭാഗങ്ങളിൽ നിന്ന്.
  • പട്ടികയിൽ 28 വനിത സ്ഥാനാർഥികൾ
  • 50 വയസിന് താഴെയുള്ള സ്ഥാനാർഥികൾ 47 പേരുണ്ട്
  • പട്ടിക ജാതി വിഭാഗങ്ങളിൽ നിന്നും 27 സ്ഥാനാർഥികൾ
  • പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നും 18 പേർ
  • പശ്ചിമ ബംഗാൾ – 20 സീറ്റുകൾ
  • മധ്യപ്രദേശ് – 24 സീറ്റുകൾ
  • ഗുജറാത്ത് – 15 സീറ്റുകൾ
  • രാജസ്ഥാൻ – 15 സീറ്റുകൾ
  • കേരളം – 12 സീറ്റുകൾ
  • തെലങ്കാന – 9 സീറ്റുകൾ
  • അസം – 11 സീറ്റുകൾ
  • ജാർഖണ്ഡ് – 11 സീറ്റുകൾ
  • ഛത്തീസ്ഗഡ് – 11 സീറ്റുകൾ
  • ഡൽഹി – 5
  • ഉത്തർപ്രദേശ് – 51 സീറ്റുകൾ
  • ജമ്മു കശ്മീർ – 2 സീറ്റുകൾ
  • ഉത്തരാഖണ്ഡ് – 3 സീറ്റുകൾ
  • അരുണാചൽ പ്രദേശ് – 2 സീറ്റുകൾ
  • ഗോവ – 1 സീറ്റ്
  • ത്രിപുര – 1 സീറ്റ്
  • ആൻഡമാൻ നിക്കോബാർ – 1 സീറ്റ്
  • ദാമൻ ദിയു – 1 സീറ്റ്
  • നരേന്ദ്ര മോദി – വാരാണസി
  • അമിത് ഷാ – ഗാന്ധിനഗർ
  • രാജ്നാഥ് സിങ് – ലക്‌നൗ
  • ഓം ബിർല – കോട്ട
  • ശിവ്‌രാജ് സിങ് ചൗഹാൻ – വിദിഷ
  • കിരൺ റിജിജു – അരുണാചൽ വെസ്റ്റ്
  • സർബാനന്ദ സോനോബൾ – ദിബ്രുഗഡ്
  • സ്മൃതി ഇറാനി – അമേഠി
  • ജ്യോതിരാദിത്യ സിന്ധ്യ – ഗുണ
  • മൻസൂഖ് മാണ്ഡവ്യ – പോർബന്തർ
  • ബിപ്ലവ് ദേവ് – ത്രിപുര
  • മനോജ് തിവാരി – നോർത്ത് ഈസ്റ്റ് ഡൽഹി
  • ബാൻസുരി സ്വരാജ് – ന്യൂഡൽഹി
  • ഭൂപേന്ദ്ര യാദവ് – അൽവാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!