കളി മറന്ന് ബ്ലാസ്റ്റേഴ്സ്; ബംഗളൂരു എഫ്സിക്ക് ജയം

ബംഗളൂരു: ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിയോട് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി

89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസാണ് ബംഗളൂരുവിന് വേണ്ടി വിജയഗോൾ നേടിയത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 29 പോയിന്റാണുള്ളത്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 21 പോയിന്റുമായി ആറാമത്.

ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. തുടക്കം മുതൽ ബംഗളൂരു ആണ് മത്സരത്തിൽ‌ ആധിപത്യം കാണിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഗോൾപോസ്റ്റിലേക്ക് 9 ഷോട്ടുകൾ ബംഗളൂരു തൊടുത്തപ്പോൾ അതിൽ രണ്ടെണ്ണം ലക്ഷ്യത്തിലെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ബംഗളൂരു എഫ്‌സിയുടെ വിജയഗോള്‍ പിറന്നത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഹെര്‍ണാണ്ടസ് പന്ത് ഗോള്‍വര കടുത്തുകയായിരുന്നു.

തുടക്കത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് തുടർ പരാജയത്തിലേക്ക് വീഴുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് മോഹങ്ങള്‍ അവസാനിച്ചിട്ടില്ല. കൊച്ചിയിൽ എഫ്സി ഗോവയ്ക്ക് എതിരെ നടന്ന മത്സരം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!