ആശാവ‍ർക്കർമാരുടെ സമരം: കൂട്ട ഉപവാസം രണ്ടാം ദിവസം..

തിരുവനന്തപുരം : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം 44 ആം ദിവസത്തിലേക്ക്. ആശമാരുടെ കൂട്ട ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസമാണ്. അതേ സമയം സമരസമിതി നേതാവ് എം.എ ബിന്ദുവിന്‍റെ നേതൃത്വത്തിൽ  സമര കേന്ദ്രത്തിൽ  നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു.

ആശ, അങ്കണവാടി ജീവനക്കാർക്ക്  വേതനം വര്‍ദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യ പ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും. സർക്കാർ സമരക്കാരോട് പ്രതികാരം ചെയ്യുകയാ ണെന്നും കോൺഗ്രസ്  നിലപാട്.

ഇതിനിടെ സമരവുമായി ബന്ധപ്പെട്ട് എസ്‍യുസിഐ യ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് സംഘടനാ നേതാക്കൾ ഇന്ന് വാർത്താ സമ്മേളനത്തിൽ മറുപടി നൽകും. രാവിലെ 11 മണിക്കാണ് സംസ്ഥാന സെക്രട്ടറി ജെയ്സൺ ജോസഫ്  വാർത്താ സമ്മേളനത്തിൽ മറുപടി നൽകുക.

അതിനിടെ ആശ വർക്കർമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാ വശ്യപ്പെട്ട് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!