സിപിഎം – മാണി ഗ്രൂപ്പ് ഭിന്നത രൂക്ഷം; കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫിലെ പ്രതിസന്ധിക്ക് അയവില്ല


കാഞ്ഞിരപ്പള്ളി : പഞ്ചായത്തിൽ ബഹുഭൂരിപക്ഷം സ്ഥാനങ്ങളും സിപിഎം ഒറ്റക്ക് കൈയടക്കി വച്ചെന്നും, തങ്ങളെ അംഗീകാരിക്കാത്ത നിലപാടാണ് ചില സിപിഎം നേതാക്കൾ സ്വീകരിച്ചിട്ടുള്ള തെന്നും ആരോപിച്ച് മാണി ഗ്രൂപ്പ് നേതൃത്വം പഞ്ചായത്ത് കമ്മിറ്റി, എൽഡിഎഫ് യോഗങ്ങൾ ഉൾപ്പെടെ ബഹിഷ്കരിച്ച് പ്രതിഷേധത്തിൽ.

അംഗനവാടി നിയമനത്തെ ചൊല്ലിയാണ് ആദ്യം തർക്കം ഉടലെടുത്തത്. പിന്നീടത് ബാങ്ക് ഇലക്ഷൻ പരാജയത്തോടുകൂടി കൂടുതൽ രൂക്ഷമായി. സഹകരണ ബാങ്ക് ഇലക്ഷനിൽ തമ്പലക്കാട്, വിഴിക്കത്തോടു മേഖലയിലെ സി പി എം വോട്ടുകൾ മരവിപ്പിക്കുകയും, മറിക്കുകയും ചെയ്തെന്ന് കേരളാ കോൺഗ്രസ് (എം) പരാതിപ്പെട്ടിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പാർട്ടി ജില്ലാ നേതൃത്വവും, ഡോ. എൻ ജയരാജ് എംഎൽഎ യും പലവട്ടം ചർച്ച നടത്തിയിട്ടും മണ്ഡലം കമ്മിറ്റി ഒന്നടങ്കം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിക്കുകയാ യിരുന്നു. ഒറ്റക്കെട്ടായി നിൽക്കുന്ന മണ്ഡലം കമ്മിറ്റിയെ മറികടന്ന് തീരുമാനം അടിച്ചേൽപ്പിക്കാൻ വയ്യാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വവും ജയരാജ് എംഎൽഎയും.

പഞ്ചായത്ത് ഭരണസമിതിയിൽ പ്രസിഡണ്ട് ഉൾപ്പെടെ നാലു സ്ഥാനങ്ങളും സിപിഎം കൈയടക്കി വച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ ഈ നിലപാടിനോട് ആ പാർട്ടിയിൽ തന്നെ അഭിപ്രായവ്യത്യാസ മുണ്ടെന്നും സൂചനയുണ്ട്.

തർക്കം കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കാൻ  വരും ദിവസങ്ങളിൽ ഈ വിഷയം പരിഹരിക്കാൻ രണ്ടു പാർട്ടിയുടെയും നേത്യത്വങ്ങൾ തമ്മിൽ ധാരണയായിട്ടുണ്ടെന്നും അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!