പൊൻകുന്നം : ബംഗളൂരുവിൽ നിന്നെത്തിയ ബസിൽ 30 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ ഏഴരയ്ക്ക് പൊൻകുന്നം പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് എരുമേലി സ്വദേശികളായ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന യാത്ര എന്ന ബസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ബംഗളൂരുവിൽ നിന്നും മടങ്ങിയെത്തിയ ബസ് പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിർത്തിയാണ് പോലീസ് പരിശോധന നടത്തിയത്. നാല് പെട്ടികളിലെ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടത്.
