ആനിക്കാട് എൻ.എസ്.എസ്. ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ എൻ. ഗോപാലകൃഷ്ണൻ നായർ , നളന്ദ അന്തരിച്ചു

കോട്ടയം : ആനിക്കാട് എൻ.എസ്.എസ്. ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ എൻ. ഗോപാലകൃഷ്ണൻ നായർ (95) നളന്ദ അന്തരിച്ചു.

സംസ്കാരം തിങ്കളാഴ്ച 11 മണിക്ക് കൊടുങ്ങൂർ അമ്പാട്ടുപടിയിലുള്ള (ഗീതാഞ്ജലി) വസതിയിൽ നടക്കും.

ആനിക്കാട് സർവീസ് സഹകരണബാങ്ക് ബോർഡ് മെമ്പർ, ആനിക്കാട് എൻ.എസ്.എസ്. കരയോഗം പ്രസിഡൻ്റ്, മുക്കാലി ദേശസേവിനി ലൈബ്രറി പ്രസിഡന്റ്, നെടുമാവ് ക്ഷീരവ്യവസായ സഹകരണ സംഘം സ്ഥാപക പ്രസിഡന്റ്, മദ്യ നിരോധന സമിതി ജില്ലാ പ്രസിഡൻ്റ്, ആനിക്കാട് വില്ലേജ് റബ്ബർ ഉത്പാദക സംഘം സ്ഥാപക പ്രസിഡൻ്റ്, പള്ളിക്കത്തോട് സീനിയർ സിറ്റിസൺസ് സ്ഥാപക പ്രസിഡന്റ്, എൻ.എസ്.എസ്. കോട്ടയം താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം, പള്ളിക്കത്തോട് ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ്, വടുതല കുടുംബയോഗം പ്രസിഡൻ്റ്, ശങ്കരനാരായണ സേവാസംഘം സ്ഥാപക പ്രസിഡൻ്റ്, കെ.എസ്‌.എസ്.പി.യു. പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡൻ്റ്, പാമ്പാടി ബ്ലോക്ക് പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: പരേതയായ പി.എൻ. സരോജനിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്‌.എസ്‌. ഹൈസ്‌കൂൾ, കിടങ്ങൂർ).

മക്കൾ: ഗീത, ഗോപൻ. മരുമക്കൾ: ബാബു ബാലഗോപാൽ, മഞ്ജു.

ആനിക്കാടിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന ഗോപാലകൃഷ്ണ‌ൻ നായരുടേത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!