തിരുവനന്തപുരം/ആലപ്പുഴ : അമ്മത്തൊട്ടി ലിൻ്റെ ചരിത്രത്തിലാദ്യമായി ഒരേ ദിനം മൂന്നുകുഞ്ഞുങ്ങൾ. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്.
ആദ്യമായാണ് ഒരുദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു. ലഭിച്ചത് മൂന്നും പെൺകുട്ടികളെ യാണെന്നതും ശ്രദ്ധേയം. ആലപ്പുഴയിൽ 20 ദിവസം പ്രായമായ കുഞ്ഞിനെയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് കിട്ടിയ കുട്ടികൾക്ക് രണ്ടാഴ്ച പ്രായം വരും.
ആലപ്പുഴയിൽ എത്തിയ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെത്തിയ രണ്ടു കുട്ടികൾക്ക് അക്ഷരയെന്നും അഹിംസയെന്നും പേരിട്ടു. ഈ വർഷം ആകെ 23 കുഞ്ഞുങ്ങളെ ലഭിച്ചു. ഇതിൽ 14 പെൺകുട്ടികളും ഒൻപതു ആൺകുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ കിട്ടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു
