മുംബൈ മേയർക്കും അമിതാഭ് ബച്ചനും ബോംബ് ഭീഷണി

മുംബൈ : മുംബൈ മേയർ ഋതു താവ്ഡെയുടെ ഓഫീസിലേക്കും പ്രമുഖ വ്യക്തികൾക്ക് നേരെയും ബോംബ് ആക്രമണ ഭീഷണി.

മേയറുടെ ഓഫീസിലേക്ക് വെള്ളിയാഴ്ച രാവിലെ ലഭിച്ച ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ്റെ വസതി, നഗരത്തിലെ പ്രമുഖ സ്കൂളുകൾ എന്നിവിടങ്ങളിൽ സ്ഫോടനവും ആക്രമണവും നടത്തുമെന്നാണ് ഭീഷണിയിൽ പറയുന്നത്.

ഖലിസ്ഥാൻ നാഷണൽ ആർമി എന്ന പേരിലുള്ള സംഘടനയുടെ പേരിലാണ് സന്ദേശം വന്നിട്ടുള്ളത്. നഗരത്തിലെ സ്കൂളുകൾക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തുമെന്നും ഭീഷണിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!