തിരുവനന്തപുരം : പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ എഐജി ജി പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയാണ്.
സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ നൽകിയിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി.
ഒരു മാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണം. ഈ സാഹചര്യത്തിൽ കേന്ദ്ര ഡെപ്യൂട്ടേഷന് മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ കുറ്റപത്രം സമർപ്പിച്ചേക്കും. എംഎൽഎ ആയിരുന്ന സമയത്തെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിന് പുറമെ മലയാള സിനിമയിലെ ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥ കൂടിയാണ് ജി പൂങ്കുഴലി.
