വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം : ആയുർവേദ ആശുപത്രികളിൽ ഫർണിച്ചറുകൾ വാങ്ങിയതിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തൽ. കണ്ണൂർ പിണറായിയിലെ ഗവ. ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയ സംഭവത്തിലുൾപ്പെടെ വിജിലൻസ് അന്വേഷണത്തിന് മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു.

ധനകാര്യ വകുപ്പിന്‍റെ അന്വേഷണം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ പൂർണ്ണമായി തള്ളിക്കൊണ്ടാണ് മന്ത്രിയുടെ നിർദ്ദേശം. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി ആർ സജിക്കെതിരെയാണ് പ്രധാനമായും അന്വേഷണം നടക്കുക.

കണ്ണൂർ പിണറായിയിൽ കെട്ടിട നിർമ്മാണം പോലും പൂർത്തിയാകുന്നതിന് മുൻപ് 11.45 ലക്ഷം രൂപയുടെ ഫർണിച്ചറുകളാണ് ഇവിടെ വാങ്ങിക്കൂട്ടിയത്.മട്ടന്നൂർ, ചാലക്കുടി, വെങ്ങാനൂർ എന്നീ ഗവ. ആയുർവേദ ആശുപത്രികളിലേക്കും ചട്ടങ്ങൾ ലംഘിച്ച് വൻതോതിൽ പർച്ചേസ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ധനകാര്യ വകുപ്പ് തല അന്വേഷണം മതിയെന്ന നിലപാട് പ്രിൻസിപ്പൽ സെക്രട്ടറി സ്വീകരിച്ചിരുന്നെങ്കിലും, ഗുരുതരമായ ക്രമക്കേടുകൾ വ്യക്തമായ പശ്ചാത്തലത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് മന്ത്രി നേരിട്ട് ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!