ചക്രവാതച്ചുഴിയും തുലാവര്‍ഷവും.; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്…

തിരുവനന്തപുരം: തുലാവർഷം സജീവമായതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലനില്‍ക്കുന്ന അന്തരീക്ഷ ചുഴികളും തുലാവർഷക്കാറ്റിന്റെ സാന്നിധ്യവുമാണ് സംസ്ഥാനത്തുടനീളം ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് കാരണമാകുന്നത്.

വരും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. ഇതേതുടർന്ന് ഇന്ന് മാത്രം ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.

അതേസമയം, 22ാം തീയതി വരെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ്.

21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും, 22ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!