മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) യുടെ സമൻസിൽ പ്രതികരിച്ച് സി പി എം പിബി അംഗം എ വിജയരാഘവൻ.
എങ്ങനെയെങ്കിലും പിണറായിയെ കള്ളക്കേസിൽ കുടുക്കാനാണ് ഇ ഡിയുടെ ശ്രമമെന്നാണ് വിജയരാഘവൻ അഭിപ്രായപ്പെട്ടത്. പാർട്ടിയെ തന്നെ തകർക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഒരു തെളിവുമില്ലെന്ന് അവർക്ക് തന്നെ അറിയാമെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.
പിണറായിയെ കുരുക്കാൻ കേന്ദ്ര ഏജൻസികളെ തേടി ഇറങ്ങിയിരിക്കുക യാണ് മുഖ്യമന്ത്രി വി ഡി സതീശൻ. ഇ ഡി അല്ല അമേരിക്കയിൽ നിന്ന് ട്രംപ് വന്ന് അന്വേഷിച്ചാലും പിണറായിയെ അഴിമതിക്കാരനാക്കാനാവില്ല. കള്ളക്കേസുകൾക്ക് മുന്നിൽ സി പി എമ്മിന് തെല്ലും ഭയമില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
