തൊടുപുഴ : കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനോട് രാജി ആവശ്യപ്പെട്ട് സി.പി.എം. പാര്‍ട്ടി ആവശ്യപ്പെട്ടതോടെ സനീഷ് ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ പ്രതിചേർത്തതോടെയാണ് പാർട്ടി സനീഷിനോട് രാജി ആവശ്യപ്പെട്ടത്.
കുമ്മംകല്ല് ബിറ്റിഎം എൽപി സ്‌കൂളിൽ പുതുയതായി നിർമിച്ച കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസി. സിവിൽ എഞ്ചിനീയർ സി റ്റി അജിയും ഇടനിലക്കാരനായ റോഷനും കഴിഞ്ഞദിവസം വിജിലൻസിന്റെ പിടിയിലായിരുന്നു. കേസിൽ ഇവർ രണ്ടുപേരും റിമാൻഡിലാണ്. ഈ കേസിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് രണ്ടാം പ്രതിയാണ്.