തിരുവല്ല: ശ്രീകുമാര ഗുരുദേവൻ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ മാറ്റത്തിന് നേതൃത്വം നൽകിയെന്ന് മന്ത്രി രമേശ് ചെന്നിത്തല. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 172ാം വാർഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ ജാതീയ പരമായും മതപരമായും വേർതിരിച്ച് അടിമകളായി കൈമാറ്റം ചെയ്തിരുന്ന ഒരു ഇരുണ്ട കാലം ഉണ്ടായിരുന്നുവെന്നും ജാതി/മതചിന്തകൾ സാമൂഹിക പുരോഗതിക്ക് തടസം നിൽക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കണമെന്നും ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ മതനിരപേക്ഷരത സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി.ആർ.ഡി.എസ് പ്രസിഡന്റ് വൈ. സദാശിവൻ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. ചലച്ചിത്ര സംവിധായകൻ ബ്ലസ്സി ആദിയർ ദീപം സ്പെഷ്യൽ പതിപ്പ് പ്രകാശന കർമ്മം നിർവഹിച്ചു. ഡോ. റ്റി.എസ് ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി.സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ അടിമവ്യാപാര നിരോധന വിളംബര സന്ദേശവും സഭാ ജനറൽ സെക്രട്ടറി കെ.ഡീ.സീത്കുമാർ അവകാശ പ്രഖ്യാപനവും നടത്തി.
അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ എസ്.ലേഖ, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ഏ.കെ.സി.എച്ച്.എം.എസ് സംസ്ഥാന ചെയർമാൻ അഡ്വ.വി.ആർ രാജു , ദളിത് സമുദായ മുന്നണി അഡ്വ.പി.എ പ്രസാദ്, ഗുരുകുല ഉപശ്രേഷ്ഠൻ മണി മഞ്ചാടിക്കരി, ഹൈകൗൺസിലംഗങ്ങളായ കെ.ദേവകുമാർ, വി.ആർ.കുട്ടപ്പൻ, യുവജനസംഘം പ്രസിഡന്റ് മനോജ് .കെ. രാജൻ, മഹിളാസമാജം പ്രസിഡന്റ് ദീപാ സുമേഷ്, ഉപദേഷ്ടാ സമിതി സെക്രട്ടറി കെ.എസ് സുകുമാരൻ, മുതലപ്ര ശാഖാ സെക്രട്ടറി വി.കെ. ശശികുമാർ, വർക്കിംഗ് കമ്മറ്റിയംഗം ഡോ.എം.ജെ സുരേഷ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സഭാ ജനറൽ സെക്രട്ടറി റ്റി.കെ. അനീഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ കൃതഞ്ജതയും പറഞ്ഞു.
