സൗദിയിൽ കാണാതായ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയിൽ…

ജിദ്ദ : സൗദി അറേബ്യയിൽ കാണാതായ മലയാളി നഴ്സ് ഫിലോമിനയെ ജിദ്ദ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് അയ്യൻകൊല്ലി സ്വദേശിനിയായ ഫിലോമിനയെ നിരോധിത മരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

നാട്ടിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ഫിലോമിനയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബം പരാതി നൽകിയിരുന്നു. വിമാനത്താവളത്തിൽ വെച്ച് ഫിലോമിനയുടെ പാസ്‌പോർട്ടും മറ്റ് യാത്രാരേഖകളും പിടിച്ചുവെച്ചതായും പിന്നീട് ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡ്രഗ് ട്രാഫിക്കിങ് കേസിലാണ് ഫിലോമിനയെ കസ്റ്റഡിയിലെടുത്ത തെന്നാണ് വിവരം.

സൗദിയിൽ നിരോധിച്ച ഏതെങ്കിലും മരുന്ന് കൈവശം വെച്ചതാകാം നടപടിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമായാൽ ഫിലോമിനയെ വിട്ടയക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായാണ് വിവരം. ഇന്ത്യയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ സൗദി അറേബ്യയിൽ നിരോധിച്ചിട്ടുള്ളവയാണ്.

ഇക്കാര്യം അറിയാതെ യാത്രക്കാർ ഇത്തരം മരുന്നുകൾ കൈവശം വെച്ച് എത്തുന്നത് നിയമനടപടികൾക്ക് ഇടയാക്കാറുണ്ട്. എന്നാൽ ഫിലോമിനയുടെ കൈവശം ഏത് മരുന്നാണ് ഉണ്ടായിരുന്നതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!