വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ നവതി ആഘോഷം: 15ന് സംരംഭക സൗഹൃദ യാത്രക്ക് തുടക്കം…

വൈക്കം : ഒരു കരയോഗത്തിൽ ഒരു സംരംഭം.നവതിയുടെ നിറവിലായ വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയൻ സമുദായത്തെ സാമൂഹികമായും സാമ്പത്തികമായും ശക്തീകരിക്കുന്ന തിനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നു.

നവതി ആഘോഷത്തിൻ്റെ ഭാഗമായി ഒരു കരയോഗത്തിൽ ഒരുസംരംഭമെങ്കിലും ആരംഭിക്കണമെന്ന സന്ദേശവുമായി 15ന് സംരംഭക സൗഹൃദ യാത്ര ആരംഭിക്കുമെന്ന് യൂണിയൻ പ്രസിഡൻ്റ് പിജിഎം നായർ കാരിക്കോട് അറിയിച്ചു.

ബ്രഹ്മമംഗലം 927ാം നമ്പർ എൻഎസ്എസ് കരയോഗത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. രണ്ട് മാസത്തിനകം യാത്ര എല്ലാ കരയോഗങ്ങളിലും എത്തും. യൂണിയൻ ഭാരവാഹികൾ നേതൃത്വം നൽകുന്ന യാത്ര ഓരോ കരയോഗത്തിലു മെത്തി സംരംഭകരുമായും സംരംഭം തുടങ്ങാൻ താൽപര്യമുള്ളവരുമായും ചർച്ചകൾ നടത്തി സഹായങ്ങൾ ലഭ്യമാക്കും.

യൂണിയന്റെ ആദ്യ പ്രസിഡൻ്റായിരുന്ന വി.കെ.വേലപ്പൻ മുതൽ നിലവിലെ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് വരെ ഒൻപതുപേരാണ് യൂണിയൻ്റെ ഭരണ സാരഥ്യം വഹിച്ചത്. താലൂക്ക് യൂണിയനിൽ 97 കരയോഗങ്ങളാണുള്ളത്.യൂണിയന്റെ നവതി ആഘോഷങ്ങൾക്ക് മുന്നോടിയായി ഒരു വർഷം നീണ്ടുനിന്ന മന്നം നവോത്ഥാന സൂര്യൻ പദ്ധതി നടപ്പിലാക്കിയിരുന്നു.

രണ്ടാം വർഷം വികസന പദ്ധതികളാണ് യൂണിയൻ ലക്ഷ്യമിടുന്നത്. യുവാക്കൾ ക്കായി യുവത്വം വിവേകാനന്ദം പദ്ധതി, വയോധികർക്കായി സ്നേഹസ്പ‌ർശം, നിർധന കുടുംബങ്ങൾക്കായുള്ള എന്റെ ഭൂമി എന്റെ വീട്, വിവാഹ സഹായം തുടങ്ങി എട്ടോളം മാതൃകാ പദ്ധതികളാണ് യൂണിയൻ നവതി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.

ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, കരയോഗ, യൂണിയൻ തലങ്ങളിൽ ഹ്യൂമൻ റിസോഴ്സ് സെൻ്ററുകൾ, ആധ്യാത്മിക വിഭാഗം തുടങ്ങിയ തലങ്ങളിലും ഡിജിറ്റലൈസേഷൻ, സോളാർ സ്ഥാപിക്കൽ പദ്ധതികളിലും യൂണിയൻ്റെ പ്രവർത്തനങ്ങൾ മുന്നേറ്റമുണ്ടാക്കിയ തായിയൂണിയൻ നേതൃത്വം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ, എൻ. മധു, വി. ജയകുമാർ, പി.എൻ. രാധാകൃഷ്ണൻ, സി.എൻ. ഓമന, പി.എസ്. വേണുഗോപാൽ, എസ്. ഹരിദാസൻ നായർ, കെ. അജിത്ത്, എസ്. മുരുകേഷ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!