തിരുവനന്തപുരം : ദസറ, പൂജ ഉത്സവ തിരക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യത്തിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ.
തിരുവനന്തപുരം നോർത്ത്–സാന്ത്രാഗച്ചി, ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് റൂട്ടുകളിലാണ് പ്രത്യേക എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.
ഈ ട്രെയിനുകളിലേക്കുള്ള മുൻകൂർ ടിക്കറ്റ് റിസർവേഷൻ ഇന്ന് രാവിലെ എട്ടു മണി മുതൽ ആരംഭിക്കും.
