തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിൽ സസ്പെഷനിലുള്ള ഗണ്മാൻമാര് യാത്ര ചെയ്ത സംഭവത്തില് വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും.
രക്ഷാപ്രവർത്തനക്കേസിൽ സസ്പെൻഷനിലുള്ള അനിൽ കുമാര്, സന്ദീപ് എന്നിവരെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയതിന് പൊലീസ് ഡ്രൈവർക്കെതിരെ നsപടിയുണ്ടാകും. ഡ്രൈവർ ഷിനോജിൻ്റെ വിശദീകരണം രേഖപ്പെടുത്തും.
പിണറായി വിജയനൊപ്പം 20 വർഷത്തിലധികമായി ഗണ്മാനായി ജോലി ചെയ്തിരുന്ന അനിൽ കുമാർ ആലപ്പുഴയിൽ യൂത്ത് കോണ്ഗ്രസ്- കെഎസ്യു പ്രവർത്തകരെ തല്ലി ചതച്ച കേസിലാണ് സസ്പെൻഷനിലാണ്. ഈ കേസിൽ സന്ദീപും സസ്പെൻഷനിലാണ്. ഈ രണ്ട് പേരുമാണ് പിണറായിയുടെ എസ്കോർട്ട് വാഹനത്തിൽ കഴിഞ്ഞ ദിവസം കറങ്ങിയത്.
അനിലും സന്ദീപും ഇന്നലെ പത്തനാപുരത്ത് വാഹനത്തിൽ നിന്നുമിറങ്ങി കരിക്ക് കുടിച്ചപ്പോഴാണ് നാട്ടുകാർ കാണുന്നത്. KL 01 CH 6749 എന്ന നമ്പറിലെ ഇന്നോവാ ക്രിസ്റ്റ കാറാണ് പിണറായി എസ്കോർട്ട് വാഹനമായി അനുവദിച്ചിരിക്കുന്നത്. ഈ കാറിലാണ് സസ്പെൻഷനിലുള്ള പൊലീസുകാർ യാത്ര ചെയ്തത്.
വിവരം പുറത്ത് അറിഞ്ഞതിന് പിന്നാലെ അന്വേഷണം തുടങ്ങി. ദുരൂഹമായ യാത്രയെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്.
