കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി. തടവുകാരായ റോഷ്‌നി സാവിയോ (34), റുബൈദ (34) എന്നിവരില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. 0.31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ഇരുവരും ലഹരിമരുന്ന് വില്‍പ്പന കേസിലെ പ്രതികളാണ്.ആറു ദിവസം മുമ്പാണ് റോഷ്‌നി സാവിയോ ജയിലിലെത്തുന്നത്. റുബൈദ പി കെ രണ്ടു ദിവസം മുമ്പുമാണ് ജയിലിലെത്തിയത്.
ഇവരുടെ മുറിക്കുള്ളില്‍ ഗ്ലാസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
