പാമ്പാടി ചെറുവള്ളിക്കാവിൽഋഗ്വേദായന സത്രത്തിന് തുടക്കമായി…

സൗത്ത് പാമ്പാടി: പാമ്പാടി ചെറുവള്ളിക്കാവിൽ
ഋഗ്വേദായന സത്രത്തിന് തുടക്കമായി.
വേദമന്ത്രങ്ങൾ സത്രങ്ങളിലൂടെ പകർന്നു നല്കുന്നത് ലോക സമാധാനത്തിന് ഉതകുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു
പ്രഥമ ൠഗ്വേദായന സത്രം പാമ്പാടി ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.

ൠഗ്വേദം സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മലയാളത്തിലേക്ക് മാറ്റി എഴുതിയ പനിച്ചിക്കാട് സദാശിവിന് അദ്ദേഹം അഭിനന്ദിച്ചു.
ദേവസ്വം പ്രസിഡണ്ട് കെ. എൻ. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ഗ്രന്ഥപ്രകാശനം രാജീവ് ആലുങ്കൽ നിർവ്വഹിച്ചു. ഗ്രന്ഥകാരനെ റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി ആദരിച്ചു ആദ്യ പ്രതി ഡോ. മനോജ് അരവിന്ദ് ഏറ്റുവാങ്ങി .

സെക്രട്ടറി എം.ആർ.സജികുമാർ
സഹകരണസർക്കിൾ യൂണിയൻ ചെയർമാൻ കെ. എം. രാധാകൃഷ്ണൻ
കെ. ആർ. ഗോപകുമാർ, വി.കെ. ആനന്ദ്, കെ.എസ് ജയൻ, എ. ജി. ബിനു, ബിനു പുള്ളിവേലിൽ, പി. പ്രശാന്ത്, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!