പാമ്പാടി :- കോത്തല ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി ഒക്ടോ. 11, 12, 13 തീയതികളിൽ സാരസ്വതം – 2024 എന്ന പേരിൽ സംഗീതനൃത്ത പരിപാടികൾ നടത്തുവാനുള്ള അവസരം ഒരുക്കുന്നു.
സാരസ്വതം 2024ൻ്റെ ബ്രോഷർ പ്രകാശനം ഇളങ്കാവ് ദേവീക്ഷേത്ര സന്നിധിയിൽ നൃത്ത അദ്ധ്യാപകനും നർത്തകനുമായ രാജേഷ് പാമ്പാടിക്ക് ബ്രോഷർ കൈമാറി ദേവസ്വം പ്രസിഡൻ്റ് എം.എൻ ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു . ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി അജിത്ത് കുമാർ, ട്രഷറാർ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
സംഗീത നൃത്ത കലാകാരൻമാർക്ക് അർച്ചന നടത്തുവാൻ ദേവസ്വത്തിൽ ബുക്ക് ചെയ്യാവുന്നതാണ്.
9947044010, 9961163783
കോത്തല ഇളങ്കാവിൽ – സാരസ്വതം 2024; ബ്രോഷർ പ്രകാശനം നടത്തി
