മാസപ്പടി കേസ്: രണ്ട് എസ്ഐടികൾ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം…

തിരുവനന്തപുരം : മാസപ്പടി കേസിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിൽ രണ്ട് എസ്ഐടികൾ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം. പിണറായിയുടെയും റിയാസിൻ്റെയും കേസുകൾ വെവ്വേറേ ആയിരിക്കും അന്വേഷിക്കുക.

കേസിൽ രണ്ട് എഫ്ഐആറുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് ഇന്നലെ വിജിലന്‍സ് കേസെടുത്തത്. ഹവാല ഇടപാടിൽ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള്‍ വീണ രണ്ടാം പ്രതിയാണ്.

പിണറായിയും റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ് ഐ ആറുകള്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇ ഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ട് കേസുകളുമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!