മുതിർന്ന പൗരന്മാരെ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവ്…

തിരുവനന്തപുരം : മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും (ഭേദഗതി) ബില്ല്’ നിയമസഭയുടെ നിലവിലെ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും.

വയോജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീടുകളിൽ നിന്ന് ഇറക്കിവിടുക എന്നിവ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറും. ഇതിനൊപ്പം സാമ്പത്തിക പിഴയും ഈടാക്കും.

മാതാപിതാക്കളുടെയോ മുതിർന്ന പൗരന്മാരുടെയും സ്വത്ത് വ്യാജ രേഖകൾ വഴിയോ ഭീഷണിപ്പെടുത്തിയോ കൈക്കലാക്കാൻ ശ്രമിച്ചാൽ സമാനമായ ശിക്ഷ ലഭിക്കും. സ്വത്ത് കൈമാറിയ ശേഷം പരിചരണം നിഷേധിച്ചാൽ ആ സ്വത്ത് കൈമാറ്റം റദ്ദാക്കാൻ വയോജനങ്ങൾക്ക് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്.

മുതിർന്ന പൗരന്മാരുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക ചുമതലയുള്ള സബ് ഇൻസ്പെക്ടർ തലത്തിലുള്ള നോഡൽ ഓഫീസറെ നിയമിക്കും. പരാതികൾ വൈകാതെ തീർപ്പാക്കാൻ വയോജന സംരക്ഷണ ട്രൈബ്യൂണലുക ളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. കേസ് രജിസ്റ്റർ ചെയ്ത് നിശ്ചിത ദിവസങ്ങൾക്കകം തീരുമാനം ഉണ്ടാക്കണമെന്ന് ബില്ലിൽ നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!