നിയമന വിവാദം…സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ച് ബിആര്‍എം ഷഫീറിന്റെ ഭാര്യ…

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ നിന്ന് രാജിവെച്ചു.

വേണ്ടത്ര യോഗ്യതയില്ലാതെയാണ് നിയമനമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് രാജി. അപേക്ഷ ക്ഷണിക്കാതെയും ഇന്റര്‍വ്യൂ നടത്താതെയുമായിരുന്നു ഇവരുടെ നിയമനം.

സീമാറ്റില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യത ഷാനിയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിഎച്ച്ഡിയാണ് തസ്തികയ്ക്ക് വേണ്ട യോഗ്യത. എന്നാല്‍ ആര്‍ എസ് ഷാനി നിലവില്‍ പിഎച്ച്ഡി സ്‌കോളറാണ്.

ഡിസംബറില്‍ പ്രബന്ധം അവതരിപ്പിക്കുമെന്നായിരുന്നു സീമാറ്റ് വ്യക്തമാക്കിയത്. വേണ്ടത്ര യോഗ്യതയുളളതുകൊണ്ടാണ് ഇവരുടെ നിയമനമെന്നായിരുന്നു സീമാറ്റ് ഡയറക്ടര്‍ ആര്‍ അരുണ്‍കുമാറിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!