സംസ്ഥാന സ്‌കൂള്‍ കായികമേള സംഘാടനം…ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച…

തൃശൂർ : സംസ്ഥാന സ്‌കൂള്‍ കായികമേള സംഘാടനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തല്‍. സംഘാടക സമിതി രൂപീകരിക്കുന്നതിലും യോഗം ചേരുന്നതിലും വീഴ്ചയുണ്ടായെ ന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

മാറ്റിവെച്ച നീന്തല്‍ മത്സരങ്ങള്‍ വിജയദശമിക്ക് ശേഷം സംഘടിപ്പിക്കും. വേദിയില്‍ മാറ്റമുണ്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ കായികമേളയുടെ അവലോകന യോഗം ചേര്‍ന്നതിന് ശേഷമാണ് തീരുമാനം.

സ്‌കൂള്‍ കലോത്സവം അടക്കമുള്ള മേളകള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കണമെന്ന കര്‍ശന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!