സിപിഎം നേതാവ് പി സരിന്‍റെ ഫോട്ടോ എഡിറ്റ് ചെയ്ത് നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ ഡോ. സൗമ്യ സരിൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനൊപ്പം സരിൻ നിൽക്കുന്നതായുള്ള ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്.
ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തലവെട്ടി ഒട്ടിക്കൽ ഫോട്ടോ താൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല എന്നാണ് സൗമ്യ സരിൻ കുറിച്ചത്. 1996 ൽ കണ്ട ഇന്ദ്രപ്രസ്‌ഥം എന്ന സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ടെന്നും അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണമെന്നും സൗമ്യ പരിഹസിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ നിരവധി ആരോപണങ്ങൾ തെളിവുസഹിതം പുറത്തുവന്നതിന് പിന്നാലെ സരിൻ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളിൽ വനിതാ കമ്മീഷൻ ഇടപെട്ടു.
