ന്യൂഡൽഹി : പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ മറ്റു ഫണ്ടുകൾ കൂടി കേരളത്തിന് ലഭിക്കാത്ത സാഹചര്യമാണ് യു ഡി എഫ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പ്രയോജനങ്ങൾ എൽഡിഎഫും യുഡിഎഫും സങ്കുചിത രാഷ്ട്രീയം പറഞ്ഞ് ഇല്ലാതാക്കുകയാണ്. പി എം ശ്രീ നടപ്പാക്കാൻ വൈകുന്ന കേരള സർക്കാർ നിലപാട് മൂലം കേന്ദ്ര സർക്കാരിന്റെ മറ്റു വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ടുകൾ പോലും കേരളത്തിലേക്ക് നൽകാനാവാത്ത നിയമപരമായ സ്ഥിതി വന്നിരിക്കുകയാണ്.
കേരളം എത്രയും വേഗം പിഎം ശ്രീ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രള്ഹാദ് പാട്ടീൽ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
