തിരുവനന്തപുരം: കേരള സർവകലാശാല വി.സി മോഹനൻ കുന്നുമ്മലിന് എതിരെ രൂക്ഷ വിമർശനവുമായി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ .
വി.സി ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ട് സർവകലാശാലയുടെതല്ലെന്നും രാജ്ഭവനിൽ നിയമവിരുദ്ധ യോഗം ചേർന്ന് തയാറാക്കിയതാണ്. ഈ യോഗത്തിൽ ഗവർണറും വി.സിയും ചാൻസലർ നോമിനികളും പങ്കെടുത്തു.
വി.സിയുടെ സമനില തെറ്റിയിരിക്കുകയാണ്, ക്ഷണം ലഭിച്ച് തന്നെയാണ് മന്ത്രി ആർ.ബിന്ദു സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തതെന്നും ഇടത് അംഗങ്ങൾ പറഞ്ഞു.
സർവകലാശാലയെ തകർക്കാനുള്ള ശ്രമത്തിൽ വി.സിയും കൂട്ട് ചേർന്നെന്നും സർവകലാശാല നിയമത്തെ നിഷേധിക്കുന്ന വി.സി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും സിൻഡിക്കേറ്റ് അംഗങ്ങള്‍ വിമര്‍ശിച്ചു.