മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദവുമായി സമസ്ത എ.പി. വിഭാഗം

തിരുവനന്തപുരം : കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സമസ്ത എ.പി. വിഭാഗം നേതാക്കൾ കൂടിക്കാഴ്ച നടത്തി. കാന്തപുരത്തിനെതിരെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശം തിരുത്തണമെന്നായി രുന്നു നേതാക്കളുടെ പ്രധാന ആവശ്യം.

ക്ലിഫ് ഹൗസിലെത്തിയായിരുന്നു നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കാന്തപുരം വിഭാഗത്തിലെ മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘം. പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലി ഉൾപ്പെടെയുള്ളവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!