തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു, വാഹനം ഏറ്റുമാനൂർ സ്വദേശിയുടേത്…

തിരുവനന്തപുരം: തിരുവനന്തപുരം വേങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിനിലുള്ളില്‍ ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണമായും കെടുത്തി. ഇന്ന് പുലര്‍ച്ചെ 5: 30 മണിയെടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. വെങ്ങാനൂര്‍ അയ്യങ്കാളി പ്രതിമയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.

കത്തിയമര്‍ന്ന കാറ് ടൈറ്റസ് കുര്യന്‍ എന്ന ആളുടെ ഉടമസ്ഥതിയിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. KL 05 AV 3686 എന്ന  നമ്പരിലുള റെനോ ക്വിഡ് കാറാണ് കത്തിയത്. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ പേരിലാണെന്നതിനാലാണ് പൊലീസ് ബന്ധുക്കളുമായി സംസാരിച്ചത്. ടൈറ്റസ് എന്നയാൾ വീട്ടിൽ നിന്നും കാറുമായി ഇറങ്ങിയെന്ന വിവരം ലഭിച്ചു. എന്നാൽ ഇയാളാണോ മരിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!