തൃശൂര്‍; പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ആശാവര്‍ക്കന്മാരെ ഒന്ന് നേരില്‍ കാണാന്‍ തയ്യാറാവാത്ത ഭരണാധിപന്റെ കാലത്ത് ജീവിക്കുന്നു എന്നത് അപമാനകരമായി തോന്നുന്നു എന്ന് ജോയ് മാത്യു പറഞ്ഞു. ആര് സമീപിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇവിടെ കൂടിക്കാഴ്ചകള്‍ എന്നും ജോയ് മാത്യു വിമര്‍ശിച്ചു. ഗാന്ധിജിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ഥം തൃശൂരില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സത്യത്തിന്റെ പ്രതിധ്വനികള്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗാന്ധിജിയും ശ്രീനാരായണഗുരുവും പരസ്പരം കണ്ടു സംസാരിച്ചത് ഭാഷ അറിഞ്ഞുകൊണ്ടല്ല.ഗുരുവിന് ഇംഗ്ലീഷും ഗാന്ധിജിക്ക് സംസ്‌കൃതവും അറിയില്ലായിരുന്നു. എന്നിട്ടും അവര്‍ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു.ഗാന്ധിജി ലണ്ടനില്‍ എത്തിയപ്പോള്‍ കാണാനെത്തിയ ചാര്‍ലി ചാപ്ലിനുമായും സംസാരിച്ചു. ഇരുവരുടെയും മേഖലകള്‍ വേറെയായിരുന്നിട്ട് പോലും അവര്‍ സംഭാഷണം നടത്തി. രണ്ടു മനുഷ്യര്‍ കൂടി കണ്ടാല്‍ തീരുന്ന പ്രശ്‌നമേ ഇന്നുള്ളൂ. എന്നാല്‍ സുതാര്യമായ ഭരണവും ഭരണാധിപനും നമുക്കുണ്ടാവേണ്ടതു ണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ഭരണാധിപന്റെ കാലത്ത് ജീവിക്കുന്നു എന്നത് അപമാനകരമായി തോന്നുന്നു’; സര്‍ക്കാരിനെതിരെ ജോയ് മാത്യു
