കുമരകം : ശ്രീനാരായണ സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ തിരുവോണ ദിനത്തിൽ രാവിലെ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നടന്ന വാശിയേറിയ ചെറുവള്ളംകളിയിൽ ശ്രീനാരായണ എവർ റോളിങ്ങ് ട്രോഫി ധ്യാൻ മഹാദേവൻ കരസ്ഥമാക്കി.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നെപ്പോളിയൻ വള്ളത്തെ പിന്നിലാക്കി യാണ് ധ്യാൻ മഹാദേവൻ വിജയിയായത്. മൂന്നുപേർ തുഴഞ്ഞ വിഭാഗത്തിലും ധ്യാൻ-2 വള്ളം ഒന്നാം സ്ഥാനം നേടി. ഇല്ലിച്ചുവടൻ വള്ളം രണ്ടാം സ്ഥാനത്തെത്തി.
ഒരാൾ തുഴഞ്ഞ വള്ളങ്ങളുടെ വിഭാഗത്തിൽ SNSCയുടെ കുറ്റിക്കോടൻ വള്ളം വിജയിച്ചു. ചെല്ലപ്പൻ മോഴിച്ചേരി വള്ളം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വള്ളംകളിയുടെ ഉദ്ഘാടനം കുമരകം സബ് ഇൻസ്പെക്ടർ പ്രേംജി കെ. നായർ നിർവഹിച്ചു. ആഘോഷക്കമ്മറ്റി ചെയർമാൻ പ്രിൻസ് സ്കറിയയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മാനദാന സമ്മേളനം ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ അവാർഡുകൾ ക്ലബ്ബ് പ്രസിഡന്റ് എം.എൻ. ഗോപാലൻ തന്ത്രികൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. വിഷ്ണു മണി, ഗ്രാമ പഞ്ചായത്തംഗം പി.ഐ. എബ്രഹാം, രക്ഷാധികാരി കെ.പി. ആനന്ദക്കുട്ടൻ , ക്ലബ്ബ് സെക്രട്ടറി മധു കൃഷ്ണവിലാസം വൈസ് പ്രസിഡന്റ് കെ.വി. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
ശ്രീനാരായണ എവർ റോളിങ്ങ് ട്രോഫി ധ്യാൻ മഹാദേവന്…
