കോട്ടയം : എംസി റോഡിൽ മണിപ്പുഴയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ കോട്ടയം മൂലവട്ടം സ്വദേശികളായ മനോജ് പിഎസ് (49) ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നരയോടെ കോട്ടയം മണിപ്പുഴ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിന് സമീപമായിരുന്നു അപകടം. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
പമ്പിൽ പെട്രോൾ അടിച്ച ശേഷം ഇവർ സ്കൂട്ടറിൽ റോഡിലേയ്ക്ക് പ്രവേശിക്കുമ്പോൾ എതിർദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാൻ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
എംസി റോഡിൽ മണിപ്പുഴയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം, സംഭവം കോട്ടയത്ത്
