കാലാവസ്ഥ വില്ലനായി; ചൈനയുടെ ചാങ് ഇ-7 ചാന്ദ്രദൗത്യം അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു

ബെയ്ജിംഗ് : പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചൈനയുടെ നിർണായക ചാന്ദ്രദൗത്യമായ ചാങ് ഇ-7ന്റെ വിക്ഷേപണം മാറ്റിവെച്ചു. ഈ വർഷം ദൗത്യം യാഥാർഥ്യമാക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് വിക്ഷേപണം താൽക്കാലികമായി നിർത്തിവെക്കാൻ ചൈന തീരുമാനിച്ചത്.

റോക്കറ്റ് ലോഞ്ച് പാഡിൽ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കാലാവസ്ഥ പ്രതികൂലമാണെന്ന് വ്യക്തമായത്. ഈ ആഴ്ച ലഭ്യമായിരുന്ന വിക്ഷേപണ ജാലകം കൂടി നഷ്ടപ്പെടുന്നതോടെ പിന്നീട് അനുയോജ്യമായ സമയം ലഭിക്കാൻ സാധ്യത കുറവാണെന്ന് അധികൃതർ വിലയിരുത്തി.

ദൗത്യത്തിന്റെ സുരക്ഷയും കൃത്യതയും ഉറപ്പാക്കുന്നതിനാണ് വിക്ഷേപണം അടുത്ത വർഷത്തേക്ക് മാറ്റിവെക്കു ന്നതെന്ന് ചൈന മാനിഡ് സ്പേസ് ഏജൻസി (CNSA) അറിയിച്ചു. പ്രതികൂല കാലാവസ്ഥയിൽ വിക്ഷേപണം നടത്തുന്നതിനേക്കാൾ അനുയോജ്യമായ സാഹചര്യത്തിനായി കാത്തിരിക്കുകയാണ് സുരക്ഷിതമെന്ന നിലപാടിലാണ് അധികൃതർ.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയെക്കുറിച്ച് വിശദമായ പഠനം നടത്തുകയാണ് ചാങ് ഇ-7 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചന്ദ്രന്റെ ഈ പ്രദേശത്ത് ജലമഞ്ഞ് ഉൾപ്പെടെയുള്ള വിഭവങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്ന തിനും ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്ന തിനും ദൗത്യത്തിന് വലിയ പ്രാധാന്യമുണ്ട്.

ചൈനയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയിലെ നിർണായക ഘട്ടമായാണ് ചാങ് ഇ-7നെ കണക്കാക്കുന്നത്. വിക്ഷേപണം വൈകിയെങ്കിലും ദൗത്യത്തിന്റെ സുരക്ഷയ്ക്കും വിജയസാധ്യതയ്ക്കും മുൻഗണന നൽകിയാണ് പുതിയ സമയക്രമം നിശ്ചയിക്കുന്നതെന്ന് ചൈന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!