തൂക്കുപാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിയ്ക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ…

ഇടുക്കി : തൂക്കുപാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിയ്ക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. തൂക്കുപാലം സ്വദേശി കുരുവിക്കാട്ട് ആനന്ദ്, ആനവിലാസം ചപ്പാത്ത് സ്വദേശി ആലത്തറക്കൽ അഭിഷേക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം നെടുംകണ്ടം പോലിസ് തൂക്കുപാലം മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട് പേർ ചേർന്ന് ഒരാളെ ക്രൂരമായി മർദ്ദിക്കുന്നതായി വിവരം ലഭിച്ചു.

പൊലിസ് സംഘം ബീവറേജിന് സമീപം എത്തിയപ്പോൾ പ്രതികളായ ആനന്ദും, അഭിഷേകും മറ്റൊരാളും ചേർന്ന് മുൻ വൈരാഗ്യത്തെ തുടർന്ന് ഓട്ടോ റിക്ഷാ ഡ്രൈവറായ അരുൺ എന്നയാളെ വാഹനം തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പൊലിസ് ഇവരെ തടയുകയും പൊലിസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രതികൾ നെടുംകണ്ടം എസ് ഐ ലിജോ പി മാണിയ്ക്ക് നേരെ ആക്രമണം നടത്തുകയിരുന്നു. എസ് ഐയെ മർദ്ദിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു അസഭ്യം വിളിയ്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!