ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ; നിതിൻ നബിന്റെ ടീമിൽ കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

ന്യൂഡൽഹി : ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പാർട്ടി പ്രഖ്യാപിച്ചു. നിരവധി പുതുമുഖങ്ങൾക്ക് സുപ്രധാന സംഘടനാ ചുമതലകൾ നൽകിക്കൊണ്ടാണ് പുതിയ നേതൃനിര നിലവിൽ വന്നിരിക്കുന്നത്.

ബി.എൽ. സന്തോഷ് ദേശീയ ജനറൽ സെക്രട്ടറിയായി (ഓർഗനൈസേഷൻ) തുടരും. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത്, രാം മാധവ്, ബൈജയന്ത് പാണ്ഡ, ഡി. പുരന്ദേശ്വരി, രേഖാ വർമ്മ, വർഷാബെൻ നരേന്ദ്രഭായ് ദോഷി, ഭാരതി പ്രവീൺ പവാർ, മൻപ്രീത് സിംഗ് ബാദൽ, ലാൽ സിംഗ് ആര്യ, എം. നാഗരാജ, താരിഖ് മൻസൂർ, മധുചന്ദ്ര കർ എന്നിവരുൾപ്പെടെ 13 ദേശീയ വൈസ് പ്രസിഡന്റുമാരെയാണ് പാർട്ടി നിയമിച്ചിരിക്കുന്നത്.

മുൻ സമിതിയിൽ നിന്നുള്ള പ്രമുഖ നേതാക്കളായ സുനിൽ ബൻസാൽ, വിനോദ് താവ്ഡെ എന്നിവരെ ദേശീയ ജനറൽ സെക്രട്ടറിമാരായി നിലനിർത്തിയിട്ടുണ്ട്. ബിപ്ലബ് കുമാർ ദേബ്, സ്മൃതി ഇറാനി, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, ഹരീഷ് ദ്വിവേദി, സഞ്ജയ് ഭാട്ടിയ എന്നിവരാണ് പുതിയ ദേശീയ ജനറൽ സെക്രട്ടറിമാരുടെ നിരയിലുള്ള മറ്റ് നേതാക്കൾ. ശിവപ്രകാശ്, സൗദാൻ സിംഗ് എന്നിവരെ ജോയിന്റ് ജനറൽ സെക്രട്ടറിമാരായുംപാർട്ടി ചുമതലപ്പെടുത്തി.

കേരളത്തിൽ നിന്നുള്ള നേതാക്കളായ കെ. സുരേന്ദ്രൻ, അനിൽ ആന്റണി എന്നിവരുൾപ്പെടെ 16 ദേശീയ സെക്രട്ടറിമാരെയാണ് പുതിയ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭോലാ സിംഗ്, പ്രദീപ് വർമ്മ, സന്ദീപ് പഥക്, ഫാങ്നോൺ കൊന്യാക്, എം. വെങ്കിടേഷൻ, മനോജ് തിഗ്ഗ, രോഹൻ ഗുപ്ത തുടങ്ങിയവരും ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. പിയൂഷ് ഗോയലിനെ ദേശീയ ട്രഷററായും രാജേഷ് മംഗളിനെ ജോയിന്റ് ട്രഷററായും നിയമിച്ചു. തരുൺ ചുഗിനാണ് കേന്ദ്ര കാര്യാലയത്തിന്റെ മുഖ്യ ചുമതല, മഹേന്ദ്ര പാണ്ഡെ ഓഫീസ് സെക്രട്ടറിയായും പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!