തുലാപ്പള്ളി ഫയർ ഫോഴ്‌സ് വാഹന അപകടം ! പരുക്കേറ്റ  6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ

പാലാ :  അഗ്‌നിശമനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൻ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ  ചേർത്തല സ്വദേശി  ജോബിൻ വർഗീസ് (42) നെയ്യാറ്റിൻകര സ്വദേശി  രാംലാൽ ( 41 ) മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം ( 44 )  വാമനപുരം സ്വദേശി  വി . ആർ അഭിലാഷ് (44 ) ചേർത്തല സ്വദേശി വി. അഭിലാഷ് ( 46 ) ഫോറസ്റ്റ് ഓഫീസർ  ഇടകടത്തി സ്വദേശി ഫ്രണ്ട് ( 58 )എന്നിവർക്കാണ് പരുക്കേറ്റത്.

ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം പമ്പ റൂട്ടിൽ  തുലാപ്പളളിയിൽ വച്ചാണ് അപകടത്തിൽപെട്ടത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!