ചങ്ങനാശ്ശേരി : ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന് 0.52 ഗ്രാം എം.ഡി.എം.എയും,11 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പൊട്ടശേരി സ്വദേശി ജെസ്സിം ജലാൽ , ഭാര്യ ബിസ്‌മിയ കാസിം എന്നിവരെ എക്സൈസ് പിടികൂടി.
വീട്ടിലെ എയർ കണ്ടീഷണറിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെടുത്തത്.
ലഹരിമരുന്ന് വിൽപ്പനയെയും ഉപയോഗത്തെയും കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന.
ചങ്ങനാശേരി എക്സൈസ് സി.ഐ എസ്.ബി. ആദർശിന്റെ നേതൃത്വത്തിൽ . എ.എസ്.ഐമാരായ ഉണ്ണിക്കൃഷ്ണൻ, ബിനോയ് കെ. മാത്യു, എം. നൗഷാദ്, പ്രിവന്റീവ് ഓഫിസർ ടി. സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എ. ഷീബ, നിത്യ വി. മുരളി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.
