നെഹ്റു ട്രോഫിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവർധന! ഒന്നാം സമ്മാനം അഞ്ചിരട്ടിയായി ഉയർത്തി സർക്കാർ

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധന പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

ഇതുവരെ അഞ്ച് ലക്ഷം രൂപയായിരുന്ന ഒന്നാം സമ്മാനം ഒറ്റയടിക്ക് 25 ലക്ഷമായി ഉയർത്തി. പുതിയ പ്രഖ്യാപനപ്രകാരം ഒന്നാം സ്ഥാനം നേടുന്ന ചുണ്ടൻ വള്ളത്തിന് 25 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനം 20 ലക്ഷം രൂപയായും മൂന്നാം സമ്മാനം 15 ലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്.

വള്ളംകളിയുടെ മികച്ച നടത്തിപ്പിനായി സർക്കാർ നൽകുന്ന ഗ്രാന്റും വർധിപ്പിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന തുകയേക്കാൾ ഉയർത്തി രണ്ട് കോടി രൂപയാണ് ഇനി സർക്കാർ ഗ്രാന്റായി അനുവദിക്കുക. വള്ളംകളിയുടെ നിലവാരം ഉയർത്തുന്നതിനും ടീമുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനുമായാണ് സർക്കാർ നിർണായക തീരുമാനം കൈക്കൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!