മലപ്പുറം: മലപ്പുറത്ത് ക്ലാസ് മുറിയില്‍ വച്ച് അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി അടിച്ച് കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റില്‍.
സംഭവത്തില്‍ വടകര സ്വദേശി ബല്‍രാജിന്റെ അറസ്റ്റാണ് പോലീസ് പിടികൂടിയത്. കല്ലിങ്ങല്‍ എംഎസ്‌എംഎച്ച്‌എസ്‌എസിലെ അധ്യാപകനാണ് ബല്‍രാജ്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് അധ്യാപകന്റെ ക്രൂരമായ അക്രമണത്തിന് ഇരയായത്.
ക്ലാസിയില്‍ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു അധ്യാപകൻ വിദ്യാർഥിയെ ക്രൂരമായി അടിച്ചത്. മർദനമേറ്റ വിദ്യാർഥിനിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനില്‍ നിന്ന് അടിയേറ്റിരുന്നു. അധ്യാപകനെ പേടിയാണെന്നും വിദ്യാർഥി മൊഴി നല്‍കിയിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കല്‍പകഞ്ചേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ ജുവനൈല്‍ ആക്‌ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു പിന്നാലെയായിരുന്നു അറസ്റ്റ്. ഇയാളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.
മലപ്പുറത്ത് ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്നാരോപിച്ച് അഞ്ചാം ക്ലാസുകാരിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ച സംഭവം; ജുവനൈല്‍ ആക്‌ട് പ്രകാരം അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി…
