തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. സേർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന പ്രമേയം സെനറ്റിൽ അവതരിപ്പിച്ചു.
പ്രമേയത്തെച്ചൊല്ലി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രമേയം പാസായെന്നു മന്ത്രിയും പാസായില്ലെന്നു വിസിയും നിലപാടെടുത്തു.
ഇതോടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമായി. യോഗം വിളിച്ചതു താനാണെന്നും അതിനാൽ അധ്യക്ഷൻ താനാണെന്നും വിസി പറഞ്ഞു. മന്ത്രി അധ്യക്ഷത വഹിച്ചതും അജൻഡ വായിച്ചതും ശരിയായില്ലെന്നും വിസി നിലപാടെടുത്തു. തർക്കത്തിനിടെ, യോഗം പിരിഞ്ഞതായി മന്ത്രി അറിയിച്ചെങ്കിലും സെനറ്റ് അംഗങ്ങൾ ഹാളിൽ നിന്നു വിട്ടുപോയില്ല.
