ആസിഡ് കുപ്പികൾ പൊട്ടി, നഴ്സറി സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ശാരീരികാസ്വാസ്ഥ്യം


കോട്ടയം : ആസിഡ് കുപ്പികൾ പൊട്ടി നഴ്സറി സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ശാരീരികാസ്വാസ്ഥ്യം. ചാലുകുന്ന് ലിഗോറിയൻ പബ്ലിക്ക് സ്കൂളിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

ലിഗോറിയൻ പബ്ലിക് സ്കൂളിൻ്റെ മതിലിനുള്ളിലേക്ക് ആസിഡ് അടങ്ങിയ ചില്ലു കുപ്പികളും മറ്റും വീണ നിലയിലായിരുന്നു.
സമീപവാസി പുരയിടം വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം.

ആസിഡ് അടങ്ങിയ കുപ്പികൾ പൊട്ടി തെറിച്ച നിലയിലായിരുന്നു..
കൂടാതെ സ്കൂൾ പരിസരത്തും, ക്ലാസ് മുറികളിലും പുക നിറഞ്ഞിരുന്നു.

ഇതിന് പിന്നാലെ കുട്ടികൾ ക്ലാസ് മുറികളിലേക്ക്  എത്തിയപ്പോൾ ബോധക്ഷയം, തലവേദന, കണ്ണുകൾക്ക് എരിച്ചിൽ തുടങ്ങിയ അനുഭവപ്പെട്ടു.

നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന എട്ട് കുട്ടികൾക്കാണ് ഏറെയും ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്.
ഇവരെ കോട്ടയം ജില്ലാ ആശുപത്രി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അധ്യാപകർ സ്കൂൾ ജീവനക്കാർ എന്നിവർക്കും ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!