കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ;കമ്പനിക്കെതിരെ നിയമനടപടി ആലോചിച്ച് ജീവനക്കാർ


കൊച്ചി : അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് കോഴിക്കോട്, കൊച്ചി ഓഫീസുകളിലെ എണ്ണൂറോളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവത്തിൽ  തീരുമാനം വൈകുന്നു.

ധാരണകൾ തെറ്റിച്ച കമ്പനിക്കെതിരെ നിയമനടപടി ആലോചിക്കുകയാണ് ജീവനക്കാര്‍. വെള്ളിയാഴ്ചയിലെ ചര്‍ച്ചക്ക് കമ്പനി വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാരും നിയമ നടപടിയിലേക്ക് കടന്നേക്കും. ഇതിനിടെ, കമ്പനിയിലേക്ക് സിഐടിയു ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

പുതിയ ലേബർ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ എന്നാണ് കമ്പനിയുടെ വാദം.
പുതിയ ലേബർ കോഡ് കേരളം നടപ്പാക്കിയിട്ടില്ലെന്ന് സർക്കാരും വ്യക്തമാക്കുന്നു.

ചർച്ചകളിലൂടെ കമ്പനിയെ കേരളത്തിൽ തുടരാൻ പ്രേരിപ്പിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.  കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോറോ കമ്പനി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!