പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു;  ‘ഐ നോബഡി’ ജൂലൈ 9-ന് തിയറ്ററുകളിലേക്ക്…


നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ ജൂലൈ 9-ന് തിയറ്ററുകളിലെത്തും. പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

ബാങ്ക് മോഷണത്തെ പശ്ചാത്തലമാക്കിയ ഹീസ്റ്റ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!