കോട്ടയം : പോക്സോ കേസിൽ ഇരുപതുകാരൻ അറസ്റ്റിൽ . പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് പടിഞ്ഞാറേതിൽ വീട്ടിൽ ആകാശ്. പി.നായർ (20) ആണ് അറസ്റ്റിലായത്.
ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യുവാവ് അറസ്റ്റിലായത്.
. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനീഷ് ജോയ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, ജയൻ.എസ്, അരുൺകുമാർ, സെവിൻ കെ.ജെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
