ഗീന കുമാരിക്ക് നോട്ടീസ് അയക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥർക്ക് ആക്രമണം നേരിടേണ്ടി വന്ന സംഭവത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആക്രമണം സംഘടിത കുറ്റകത്യമാണെന്ന് പറയാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, ആർക്കാണ് ഗുരുതര പരിക്കേറ്റതെന്നും ചോദിച്ചു. ഒമ്പതാം പ്രതിക്കെതിരായ കേസെന്തായെന്നും ഒരു പ്രതി ആയുധം ഉപയോഗിച്ചില്ലെങ്കിൽ എങ്ങനെ കണ്ടെത്താനാകുമെന്നും കോടതി ചോദിച്ചു. മുൻ പ്രോസിക്യൂട്ടർ ഗീന കുമാരിക്ക് നോട്ടീസ് അയക്കണമെന്ന സർക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കേസിലെ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു. പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന് ആരോപണമുയരുകയും ഗീന കുമാരിയെ തൽസ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ കേസിലാണ് ഇന്ന് കോടതി വാദം കേട്ടത്. ആക്രമണം സംഘടിത കുറ്റകൃത്യമാണെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതി കസ്റ്റഡിയിലിരുന്ന സമയത്ത് ചോദ്യംചെയ്യലിൽ ലഭിച്ച വിശദാംശങ്ങളും കോടതി ആരാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!