മീനച്ചിലാറ്റിൽ ചാടി യുവതി ജീവനൊടുക്കി…

പാലാ : ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ നഴ്സായ വയല സ്വദേശി എമ്മി ഉദയനാണ് മരിച്ചത് . രാവിലെ 9 മണിയോടെയാണ് ആറ്റിൽ ചാടിയത്.

യുവതിയുടെ ചെരിപ്പും പഴ്സും പാലത്തിൽ കണ്ടെത്തി. പാലായിൽ നിന്നും ഫയർഫോഴ്സും കോട്ടയത്ത് നിന്നും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തി ഉച്ചയോടെ മൃതദേഹം കണ്ടെത്തി. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യ നയിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!